Wednesday, March 21, 2012

കുറിപ്പ് .....

ഒരു ബ്ലോഗ്‌ എഴുതുന്നത് എങ്ങനെ എന്ന്‍  എനിക്കറിയില്ല....എന്നാലും ചിലരുടെ എഴുത്തുകളില്‍ നിന്നും കുറിപ്പുകളില്‍ നിന്നും ഒന്ന് എഴുതിയാല്‍ കൊള്ളം എന്ന് തോന്നി........


                                        ഞാന്‍ ഈ മരുഭൂമിയില്‍ വന്നിട്ട് മൂന്ന് വര്‍ഷം തികയുന്നു. പലരുടെയും അനുഭവത്തില്‍ നിന്നും ഞാന്‍ അറിഞ്ഞപോലെ ജോലി അന്ന്യോഷിക്കേണ്ടി വന്നിട്ടില്ല, അതിനു വേണ്ടി എനിക്ക് കഷ്ടപെടെണ്ടി വന്നിട്ടില്ലാ. ആരുടെയോക്കെയെ സഹായം കൊണ്ട്  നല്ല മനസുകൊണ്ടും പുതിയ ഒരു ജീവിതം ,മാന്യമായ ജോലി, മാസാവസാനം കൃത്യമായി ശമ്പളം. ജോലിയില്‍ ജോയിന്‍  ചെയതകഴിഞ്ഞപ്പോള്‍ ജോലി മാത്രമല്ല ജീവിതം മറ്റു ചിലതും  കൂടിയാണ്  എന്ന് മനസില്‍  ഉണ്ടെകിലും പുറത്തേക്കിറങ്ങാന്‍ മടിയായിരുന്നു. കാരണം ആര്‍കും എന്നെ അറിയില്ല .എനിക്കും ആരെയും അറിയില്ല. എന്നാലും ലോകം എന്താണെന്നറിയാന്‍ പുറതെക്കിറങ്ങേണ്ടി വന്നൂ. രാത്രികാലങ്ങളില്‍ കാണാന്‍ നല്ല ഭംങ്ങിയാണ്.വലിയ കെട്ടിടങ്ങള്‍, വര്‍ണങ്ങള്‍ നിറഞ്ഞ പലതരത്തില്‍ തിളങ്ങുന്ന ലൈറ്റുകള്‍, തിരക്കേറിയ നഗരവീഥികള്‍ ,നാലുവരിപ്പാതകള്‍ , തലങ്ങിനും വേലങ്ങിനും ഓടുന്ന വാഹനങ്ങള്‍,ലോകത്തിന്‍റെ ഒട്ടുമിക്ക ഭാഗതിനിന്നും ഉള്ള ആളുകള്‍, അവരുടെ സംസാരങ്ങള്‍............. എന്നാല്‍ പകലോ 60 ലെ സിനിമകള്‍ പോലെ ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രം....അങ്ങനെ അങ്ങനെ അങ്ങനെ.... ഇതില്‍ എന്താ ഇത്ര പുതുമ എന്നായിരിക്കും.? പുതുമ ഒന്നുംതന്നെ ഇല്ലാ... പക്ഷെ എനിക്ക് മനസ്സില്‍ ഉടക്കിയ കാര്യങ്ങള്‍ ഞാന്‍ കുറിക്കുന്നു....


                                      എവിടെയും സുഹൃത്തുക്കള്‍ എനിക്ക് ഇഷ്ടമായിരുന്നു. അവര്‍ക്കുവേണ്ടി ഓരോ കാര്യം ചെയ്യുമ്പോഴും ഞാന്‍ അതില്‍ സന്തോഷം കണ്ടെതിരുന്നു മാത്രമല്ല എല്ലാറ്റിനും ഉപരി എനിക്ക്അതില്‍  സംതൃപ്തി ലഭിച്ചിരുന്നു. ഇവിടെ വന്നപ്പോഴും എനിക്ക് ചിലരെകിട്ടി. പക്ഷെ എന്താണെന്നറിയില്ല ഒരു ആശയകുഴപ്പം. സുഹൃത്തുക്കള്‍ എന്നും പറയാന്‍ പറ്റില്ല. പരിചയക്കാര്‍ എന്നും പറയാന്‍ പറ്റില്ല. രണ്ടിനും ഇടയിലായപോലത്തെ അവസ്ഥ. എന്താന്നുവച്ചാല്‍ എല്ലാവര്ക്കും കാണുമ്പോള്‍ ഉള്ള പരിചയം പുതുക്കല്‍  മാത്രമേ ഉള്ളു.കാണുമ്പോള്‍ പോലും വച്ചുപിടിപ്പിച്ച ഒരു ചിരി, ബലംപിടിച്ച സംസാരം . ഇടക്ക് ഒന്ന് ഫോണില്‍ വിളിച്ചു " എന്തുടെട അളിയാ വിശേഷം...സുഖം തന്നെടെയ്‌.."...,,,,"  എന്ന് ആരും ചോദിക്കില്ല.. അല്ലെകില്‍ വിളിച്ചെന്ന് തന്നെവച്ചോ, എന്തെകിലും ആവശ്യങ്ങളോ സഹായങ്ങളോ അവര്‍ക്ക്‌ ഉണ്ടാകും. ഇതാണോ സ്വഹൃതം. എന്‍റെ  ഒരു ചെങ്ങാതി അവന്‍റെ  കുറിപ്പില്‍ എഴുതിയപോലെ "ഒന്ന് കെട്ടിപ്പിടിച് വൈകൊട്ടെന്ത പരിപാടി " എന്ന് തമാശക്കുപോലും ചോദിക്കാനുള്ള മനസ്സു ആര്‍കും ഇല്ലാതായിരിക്കുന്നു. നാട്ടിലെ എന്‍റെ സുഹൃത്തുക്കളെ ,നിങ്ങള്‍ തന്ന ഓരോ ഫോണ്‍കോള്‍കളും സ്നേഹത്തോടെ പുറത്തു തരുന്ന തല്ലുകളും എപ്പോള്‍ എനിക്ക്  വേദനയോടെ പുഞ്ചിരിനല്‍കുന്ന സുന്ദര ഓര്‍മകളായി മാറുന്നു.ഞാന്‍  നിങ്ങളെ ഒത്തിരി സ്നേഹിച്ചുപോകുന്നു...




                                      രാഷ്ട്രീയം  ആണ് മറ്റൊന്ന് . എനിക്കിഷ്ടമല്ലാത്ത മറ്റൊരു കാര്യം. നാട്ടിലെ രാഷ്ട്രീയം ഒരു "കുരു" ആണെകില്‍  ഇവിടെ അത് " കൂനുംമേല്‍ കുരു " ആണ്. ഒരിക്കല്‍ പുസ്തകങ്ങലോടുള്ള താല്പര്യംകൊണ്ട് ഒരിക്കല്‍ ഞാന്‍ ഒരു സംഘടനില്‍ ഒരു മേമ്ബെര്ഷിപ്‌ എടുക്കാന്‍ ചെന്നപ്പോള്‍ ഒരു ചോദ്യം " നീ ഏത് പാര്‍ട്ടിക്കാരനാ...? " സത്യത്തില്‍ ഞാന്‍ ഒന്ന് ഞെട്ടിപ്പോയി.ഒരു സാധാരനകാരന് ഇവിടെ പിടിച്ചുനില്‍കനമെകില്‍ ഏതെകിലും ഒരു പാര്‍ട്ടിടെ പ്രവര്‍ത്തകനാകണം.  പിന്നീട് ഞാന്‍ മനസിലാക്കി നാട്ടിലെ രാഷ്ട്രീയം ഒന്നും അല്ല, ഇവിടെയാണ്‌ രാഷ്ട്രീയത്തിന്റെ അഗ്ഗത്തട്ട് . പിന്നീട് കാണുമ്പോള്‍ ഉള്ള ചിരിപോലും "ആ ഇവന്‍ നമ്മുടെ പാര്‍ട്ടിക്കാരന്‍ അല്ലാ , അപ്പോള്‍ മൈന്‍ഡ് ചെയ്യേണ്ട  എന്നാ രീതിയില്‍ ആയി.യുറോപ്പ്യന്‍ നാടുകളില്‍ ക്ലബ്കളും സംഘടനകളും ആണ്  ഓരോ കലാകാരനെയും,കഴിവുള്ളവരെയും  ഉയര്‍ത്തിക്കൊണ്ട് വരുന്നത്.അവിടെ രാഷ്ട്രീയമല്ല. ഓരോന്നിലും ഉള്ള താല്പര്യമാണ് കാരണം. മലയാള നാട്ടില്‍ എന്താ കഴ്വുള്ളവര്‍ കുറയുന്നതിന് കാരണവും ഇതൊക്കെത്തന്നെ ...  "സ്വന്തം ആളുകള്‍ സിന്ദാബാദ്‌""" "'' ഇങ്ങനെയാണോ എല്ലാവരും....


                                                  
                                       എന്താ  ഈ ലോകം ഇങ്ങനെ ...?  സ്നേഹവും , പരിചയം പുതുക്കലും മനുഷ്യന് അന്യമാവുകയാണോ...? നാടും വീടും വിട്ട് ഉറ്റവരെയും ഉടയവരയൂം വിട്ട് ഈ അന്യനാടുകളില്‍ വന്നത് ഒരു മല്സരതിനുവേണ്ടി ആണോ...?  എന്ത് സന്തോഷം കിട്ടുന്നു നിങ്ങള്‍ക് ഈ ജീവിതത്തില്‍നിന്ന്..? ഇതാണോ നിങ്ങള്‍ സ്വപ്നം കാണുന്ന ജീവിതം....?  വാര്‍ധക്യകാലത്ത്‌ ഓര്‍ക്കാന്‍ എന്ത് മധുര സ്മരണകളാണ് ഉള്ളത് ....??


                                         
                                        ഞാന്‍ വെറുമൊരു ഭ്രാന്തന്‍ ..... മരുഭൂമിയിലെ ഭ്രാന്തന്‍.....
                                                                      

No comments:

Post a Comment