ഭ്രാന്തന്‍റെ വീട് ഒരു കുന്നിന്‍ ചെരുവില്‍ ആയിരുന്നു. ഏറെ നല്ല മനോഹരമായ ഒരു കുന്നിന്‍പ്രദേശം.ഒരുവശത്തുകൂടെ കയറി മറുവശത്തിന്‍റെ തുടക്കം ആയിരുന്നു ആ വീട്. മരത്തടികൊണ്ടുണ്ടാക്കിയ കട്ടിലകളും ജനലുകളും കഴിക്കോലുകളും മേഞ്ഞത് ഓടുകൊണ്ടായിരുന്നു.വെട്ടുകല്ലുകൊണ്ടായിരിരുന്നു ആ വീട് ഉണ്ടാക്കിരുന്നത്. ചാന്തുകൊണ്ട് തേച്ച ചുവരുകള്‍ പോട്ടിപോളിഞ്ഞുതുടങ്ങിരുന്നു.മുറ്റത്തുനിന്നും ചാഞ്ഞുകിടന്ന മാവിന്‍റെയും പേരയുടെയും പഴങ്ങള്‍ വീണു ഇടക്കൊക്കെ ആ വീടിന്‍റെ ഓടുകള്‍ പോട്ടാറു ണ്ടായിരുന്നു. വീടിനു ചുറ്റിലും ആഞ്ഞിലിയും പ്ലാവും കൊന്നമരവും കശുമാവും എല്ലാം ഉണ്ടായിരുന്നു.രാവിലെ മുല്ലപൂവിന്‍റെ മണം ആ പരിസരമെങ്ങും പറക്കും.അവിടേക്ക് വെള്ളം കൊണ്ടുവന്നിരുന്നത് തൊട്ടടുത്ത പാറകെട്ടില്‍ നിന്നായിരുന്നു. രാത്രിയാകുമ്പോള്‍. അപ്പുറത്തെ മുക്കുവന്‍ മലയില്‍ നിന്നും ചെന്നയികള്‍ ഓളിയിടുന്നത് കേള്‍ക്കാം.എല്ലാംകൊണ്ടും പ്രകൃതിരമണീയമായ സ്ഥലം .
രാവിലെ വാതില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് അയാള്‍ വാതില്‍ തുറന്നത്. തുറന്നപ്പോള്‍ കണ്ട കാഴ്ച അവന്‍റെ മനസിനെ തകര്‍ക്കുന്നതായിരുന്നു. കേട്ടിച്ചുവിട്ട പെങ്ങള്‍ നിറവയറുമായി ദാ മുന്നില്‍ നില്‍കുന്നു.കുറെ ഉടുപ്പുകള്‍ പ്ലാസ്റ്റിക് കൂട്ടില്‍ വാരി നിറച്ച് , മുഷിഞ്ഞ ഇരുണ്ടചുവന്ന സാരയും ധരിച് നിറഞ്ഞ കണ്ണുകളും ക്ഷീണിച്ച മുഘവും അഴിഞ്ഞുവീണ തലമുടികെട്ടുമായിരുന്നു അവളുടെ കോലം . ആ സ്ത്രീയുടെ മുഖത്ത് സ്വന്തം വീട്ടില്‍ ചെന്ന് കയറുന്നതിന്‍റെ സന്തോഷം ഒട്ടും ഉണ്ടായിരുന്നില്ല. പകരം ഒരു മൌനം മാത്രം . അവന്‍ കാര്യങ്ങള്‍ ചോദിക്കുന്നതിനു മുമ്പ്തന്നെ അവള്‍ കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടി.
കാര്യങ്ങള്‍ മനസിലായതുകൊണ്ടാകാം ഒരു തുള്ളി കണ്ണുനീര്‍ തുടച്ചുകൊണ്ട് ആ വാതില്‍പ്പടിയില്‍ നിന്നും പുറത്തേക്കിറങ്ങി.
നിറഞ്ഞ കണ്ണുകളുമായി അവന്‍ ചെന്നുനിന്നത് മുറ്റത്തെ മാവിന്‍റെ ചുവട്ടില്‍ ആയിരുന്നു. സങ്കടത്തോടെ അവന്‍ ആ മാവില്‍ ചേര്‍ന്നുനിന്നു. ചെറുപ്പംമുതലേ അവന്‍റെ സന്തോഷവും സങ്കടവും ആ മാവിനു അറിയാവുന്നതുകൊണ്ടാകാം അവന്‍ അവിടെ ചേര്‍ന്നു നിന്നത്. ഒരു ചെറിയ മന്ദമാരുതന്‍ വന്നപ്പോള്‍ ആ മാവ് ഒരു ആശ്വാസം നല്‍ കുന്നപോലെ ശിഘിരങ്ങളിലെ ഇലകള്‍കൊണ്ട് അവനെ ഒന്ന് തലോടി.അപ്പോള്‍ അവന്‍റെ നോക്കിയത് വിദൂരതയില്‍ ഉള്ള ആ ചെറിയ കുന്നിനെ ആയിരുന്നു . അവന്‍റെ മനസ്സില്‍ അപ്പോള്‍ ഓടിയെത്തിയത് കുട്ടികാലത്ത് അവന്‍റെ കുഞ്ഞേച്ചിടെ മുഖമാണ് . " അനിയന്‍കുട്ടാ ...നീ എന്തെടുക്കുകായ അവിടെ....പുറത്തേക്കു പോകലല്ലേ എനിക്കു പേടിയാ.....ഇങ്ങോട്ടുവരുന്നുണ്ടോ...."
ഞാന്‍ വെറുമൊരു ഭ്രാന്തന്‍ ..... മരുഭൂമിയിലെ ഭ്രാന്തന്‍.....
No comments:
Post a Comment