Wednesday, July 18, 2012

ഇതാണ് ജീവിതം .... ഇതാണ് ലോകം...


               നമുക്കുചുറ്റും സംഭവിക്കുന്നതും നടക്കുന്നതുമായ കാര്യങ്ങള്‍ കാണുബോള്‍ നമ്മള്‍ ആലോചിക്കാറില്ലേ " എന്താ എനിക്കിങ്ങനെ സംഭവിക്കുന്നത്..?? എന്താ ഈ സമൂഹത്തില്‍ നടക്കുന്നത്‌  ?? " എല്ലാത്തിനും ഉത്തരം ഇതാ ഈ ചെറു കഥയിലൂടെ ...



ഒരിക്കല്‍ ഒരു  കുട്ടി  പുഴയുടെ അരികത്തൂടെ  നടക്കുകയായിരുന്നു. അപ്പോഴാണ്‌ മീന്‍ പിടിക്കാന്‍ ഇട്ട വലയില്‍ കുടുങ്ങിയ മുതലയെ കണ്ടത്‌. കുട്ടിയെ കണ്ടതും 

മുതല : എന്നെ ഈ വലയില്‍നിന്നും രക്ഷിക്കാമോ ...? അല്ലെങ്കില്‍ ആ   ഗ്രാമത്തിലെ ആളുകള്‍ എന്നെ കൊന്നുകളയും 

കുട്ടി :  ഞാന്‍  നിന്നെ രക്ഷപെടുത്താം. പക്ഷെ നീ രക്ഷപെട്ടാല്‍ എന്നെ ഉപദ്രവിക്കില്ലന്നു എന്താ ഉറപ്പ്‌..??

മുതല : എന്നെ രക്ഷപെടുത്തിയവനെ ഞാന്‍ എങ്ങനെ ഉപദ്രവിക്കും ...?? ഒരിക്കലുമില്ലാ ... 

അവന്‍റെ വാക്കുകളില്‍ വിശ്വാസം തോന്നിയ   കുട്ടി വെള്ളത്തില്‍ ഇറങ്ങി വലയില്‍ കുടുങ്ങിയ  തലഭാഗത്തെ കണ്ണികള്‍ ഓരോന്നായി പൊട്ടിക്കാന്‍ തുടങ്ങി. തലഭാഗം രക്ഷപെട്ടതും  മുതല പെട്ടന്നു ആ കുട്ടിയുടെ കാലില്‍ കടിച്ചുപിടിച്ചു. 

കുട്ടി ; നിങ്ങളെ രക്ഷപെടുത്തിയ എന്നെ ഉപദ്രവിക്കുന്നത് ശരിയാണോ..    മാത്രമല്ല നിങ്ങള്‍ എന്നെ ഒന്നും ചെയ്യില്ലാന്ന് ഉറപ്പുതന്നതല്ലേ ...??? 

 മുതല പറഞ്ഞു   :   "  ഇതാണ് ജീവിതം .....ഇതാണ് ലോകം ...."


 ഈ വാക്കുകള്‍ കുട്ടിക്ക് വിശ്വാസം ആയില്ല . ആ വഴി വന്ന ഒരു പക്ഷിയോടു കുട്ടി കാര്യങ്ങള്‍ പറഞ്ഞുഎന്നിട്ട് ചോദിച്ചു.

കുട്ടി :" ഇതാണോ ജീവിതം ..ഇതാണോ ലോകം.....?? " 

 പക്ഷി : ആകാശത്തുകൂടി പറക്കുന്ന ഞങ്ങള്‍ മറ്റുള്ളവരെ  പേടിച്ചു മുട്ട ഇടുന്നത് വലിയ മരത്തിന്‍റെ കൊമ്പുകളിലാണ്. എന്നാലും പാമ്പുകള്‍ ഈ മരങ്ങളുടെ മുകളില്‍ ഇഴഞ്ഞുകയറി ഞങളുടെ മുട്ടകള്‍ കഴിക്കാറുണ്ട് അതുകൊണ്ട് ഇതാണ് ജീവിതം ....ഇതാണ് ലോകം "

ഇതും പറഞ്ഞു  പക്ഷി പറന്നുപോയി. എന്നിട്ടും കുട്ടിക്ക് വിശ്വാസം വന്നില്ല. അപ്പോള്‍ അതുവഴി വന്ന ഒരു കഴുതയോട് ആ കുട്ടി ചോദിച്ചു...

കഴുത്ത :  ഞാന്‍ എന്‍റെ യജമാനനുവേണ്ടി എനിക്കാരോഗ്യം ഉള്ളപ്പോള്‍ നന്നായി അധ്വാനിച്ചു. ആ സമയത്ത് അദ്ദേഹം എന്നെ നന്നായി പരിപാലിക്കുകയും ചെയ്തു. പക്ഷേ ഇന്ന് എനിക്കാരോഗ്യം കുറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ ഉപേക്ഷിച്ചു. എന്നെ നോക്കാനിപ്പോള്‍ ആരും ഇല്ലാ.. അതുകൊണ്ട് " ഇതാണ് ലോകം.... ഇതാണ് ജീവിതം...

എന്നിട്ടും കുട്ടിക്ക് വിശ്വാസം ആയില്ല. അപ്പോള്‍ അതുവഴി ഒരു മുയല്‍ വന്നു. മുതലയുടെ വായില്‍ കുടുങ്ങിയ കാലുമായി നിക്കുന്ന കുട്ടിയെ  കണ്ടതും കാര്യം തിരക്കി. കാര്യംമനസ്സിലാക്കിയ മുയല്‍ കുട്ടിയെ രക്ഷപെടുത്തണമെന്നു തീരുമാനിച്ചു. 

മുയല്‍ : നിന്നെ രക്ഷപെടുത്തന്‍  വന്ന ഈ കുട്ടിയെ  ഉപദ്രവിക്കുന്നത് ശരിയാണോ ...??   

മുതല : " ഇതാണ് ജീവിതം ... ഇതാണ് ലോകം ...” 

മുയല്‍ : എനിക്ക് നീ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല. നീ ആ കുട്ടിയെ വിട്ടിട്ട് എന്നോട് നന്നായി സംസാരിച്ചുകൂടെ ...

മുതല :  കുട്ടിയെ രക്ഷപെടുത്താനല്ലേ നീ '' മനസ്സിലാകുനില്ല 'എന്ന് പറയുന്നത്

മുയല്‍ : ആ കുട്ടി രേക്ഷപെടാന്‍ നോക്കിയാലും നിനക്ക് അവനെ വാലുകൊണ്ട് അടിച്ചു വീഴ്താലോ.. 

 മുതല ആലോചിച്ചപ്പോള്‍ അത് ശെരിയാ... അവന്‍ വാ തുറന്നതും കുട്ടി പെട്ടന്നു പുറകോട്ടു മാറി..  രേക്ഷപെടാന്‍ ശ്രമിക്കുന്ന കുട്ടിയ കണ്ട മുതല വാലുകൊണ്ട് അടിച്ചു വീഴ്ത്താന്‍ സശ്രമിച്ചു .അപ്പോഴാണ്‌ മുതലക്ക് മനസ്സിലായത്‌ തന്‍റെ തല മാത്രമാണ് വലയില്‍ നിന്ന് രക്ഷപെട്ടത്, ബാക്കി ശരീരംമുഴുവന്‍ വലയില്‍ തന്നെയാണെന്ന് .

രക്ഷപെട്ട കുട്ടി ഓടിച്ചെന്നു ഗ്രാമവാസികളെ വിളിച്ചുകൊണ്ട് വന്നു.  വലയില്‍ കുടുങ്ങിയ മുതലയെ അവര്‍ തല്ലിക്കൊന്നു. 

ആളുകള്‍ വന്നപ്പോള്‍ അവരുടെ കൂടെ ഒരു വളര്‍ത്തുപട്ടിയും വന്നിരുന്നു. പുഴയുടെ അരികത്തു നിന്ന ആ മുയലിനെ കണ്ടപ്പോള്‍ ആ പട്ടി ഓടിച്ചു അതിനെ പിടിച്ചു കൊന്നു. 

തന്നെ സഹായിച്ച ആ മുയലിന്‍റെ അവസ്ഥ  കണ്ട കുട്ടിക്ക് ഒരു കാര്യം മനസിലായി. അവന്‍ മനസ്സില്‍ ഇങ്ങനെ പറഞ്ഞു....


                                '' ഇതാണ് ജീവിതം... ഇതാണ് ലോകം ''





 

No comments:

Post a Comment